India
image_print

കേരളത്തിലെ മൊബൈല്‍ മണിമുഴക്കത്തിന് കാല്‍ നൂറ്റാണ്ട്

Written by

askshiyas

കേരള മണ്ണിലേക്ക് മൊബൈല്‍ഫോണ്‍ എത്തിയിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 17 നായിരുന്നു അതിന്റെ തുടക്കം. മൂന്നരകോടി ജനങ്ങളുള്ള കേരളത്തില്‍ ഇപ്പോള്‍ 4.5 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ ആണുള്ളത്. 1995 ജൂലൈ 31 നാണ് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാം ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലില്‍ വിളിച്ച് തുടക്കംകുറിച്ചത്. ഹാന്‍ഡ്‌സെറ്റ്, നോക്കിയ സേവനദാതാവ്, മോഡി ടെല്‍സ്ട്രാസ് മൊബൈല്‍ നെറ്റ് സര്‍വീസ് ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് ഇല്ല. 1996 സെപ്റ്റംബര്‍ 17 തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവികസേനാ മേധാവി എ ആര്‍ ടണ്ഠണുമായി സംസാരിച്ചിരുന്നു മൊബൈല്‍ഫോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്ന് ഔട്ട്‌ഗോയിംഗ് കോളിന് 8.40 രൂപയായിരുന്നു വില. ഇന്‍കമിംഗ് കോളിന് 8.40 രൂപയും 2ജിബി സര്‍വീസ് സര്‍വീസ് ആയിട്ടായിരുന്നു തുടക്കം. പ്രധാന നഗരങ്ങള്‍ മാത്രമൊതുങ്ങുന്ന സര്‍വീസ് ആയിരുന്നു.ഹാന്‍ഡ്‌സെറ്റുകളില്‍ നോക്കിയയ്ക്കായിരുന്നു ആധിപത്യം. 1610 എന്ന മോഡല്‍ പേരുള്ള വാക്കിടോക്കി പോലുള്ള ഹാന്‍ഡ്‌സെറ്റില്‍ തുടക്കമായി 20,000 മുതല്‍ മേലോട്ടായിരുന്നു വില. പിന്നീടുവന്ന 3310 എന്ന മോഡല്‍ ഏറെ പ്രചാരമുണ്ടാക്കി. മൊബൈലില്‍ ടോര്‍ച്ച് സൗകര്യമുള്ള 1100 മോഡലാണ് പിന്നീട് വന്നത്.ഇറങ്ങിയപ്പോള്‍ 9000 രൂപയായിരുന്നു ഇതിന്റെ വില. 2000-ല്‍ എയര്‍ടെല്‍ കേരളത്തിലെത്തി.2002-ല്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ രംഗത്തെത്തി. ഇന്‍കമിങ് സൗജന്യം എന്ന ആകര്‍ഷണം. ഔട്ട്‌ഗോയിങ് നിരക്ക് 16.80 രൂപയില്‍ നിന്ന് 8.40 രൂപയാക്കി. അതോടെ എല്ലാ കമ്പനികളും ഇന്‍കമിങ് സൗജന്യമാക്കി.സോണി എറിക്‌സണ്‍, അല്‍ക്കാടെല്‍, സീമെന്‍സ് തുടങ്ങിയ ഹാന്‍ഡ് സെറ്റുകള്‍കൂടി വിപണിയിലെത്തിയെങ്കിലും നോക്കിയയുടെ ആധിപത്യം തുടര്‍ന്നു.

 

2002 അവസാനം പുതിയ ടെലികോം നയത്തിന്റെ തുടര്‍ച്ചയായി സേവനദാതാക്കളുടെ എണ്ണം കൂടി. 2004-ല്‍ എസ്‌കോട്ടെല്ലിനെ ഐഡിയ വാങ്ങി. 2006-ല്‍ ബി.പി.എലിനെ ഹച്ച് വാങ്ങി. 2007-ല്‍ ഹച്ചിനെ വൊഡാഫോണ്‍ വാങ്ങി. 2017-ല്‍ ഐഡിയയും വോഡാഫോണും ഒന്നായി.ജി.പി.ആര്‍.എസ്. സാങ്കേതികവിദ്യ സേവനദാതാക്കള്‍ ഏര്‍പ്പെടുത്തിയതോടെ നേരിയ തോതില്‍ ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടാന്‍ തുടങ്ങി. 2005 ആയപ്പോഴേക്കും എഡ്ജ് എന്ന സാങ്കേതികവിദ്യ വന്നു. ഡേറ്റയ്ക്ക് കുറച്ചു കൂടി വേഗം വന്നു.2010-ല്‍ 3-ജി യുമായി ബി.എസ്.എന്‍.എല്‍. എത്തി. അപ്പോഴേക്കും കീപാഡ് ഹാന്‍ഡ് സെറ്റില്‍ നിന്ന് ടച്ച് ഫോണുകളിലേക്ക് മാറ്റം. സാംസങ് ആയിരുന്നു ഈ രംഗത്ത് മുന്നില്‍. സോണി എറിക്‌സണ്‍, ആപ്പിള്‍, വാവേ, എച്ച്.ടി.സി., എല്‍.ജി. തുടങ്ങിയ കമ്പനികള്‍ കേരളത്തിലുമെത്തി.ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം തൊട്ടു പിന്നാലെ വന്നതോടെ സ്മാര്‍ട്ട് ഫോണുകളിലേക്കുള്ള ഒഴുക്കായി.2010 ന് ശേഷം ടവര്‍ ഉണ്ടാക്കി വാടക കൊടുക്കുന്ന കമ്പനികള്‍ രംഗത്തെത്തി. 2016 ഓടുകൂടി രാജ്യത്ത് ഫോര്‍ജി തുടങ്ങി. ഐഡിയയും വോഡഫോണും ആയിരുന്നു തുടക്കം. ഒരു കൊല്ലം ഡേറ്റാ സൗജന്യമായി നല്‍കി ജിയോ കൂടിയെത്തി.രാജ്യത്ത് അവശേഷിക്കുന്നത് ബിഎസ്എന്‍എല്‍, ജിയോ, വോഡഫോണ്‍, ഐഡിയ എയര്‍ടെല്‍, എന്നീ കമ്പനികള്‍ മാത്രമാണ്. ഇതില്‍ ഫോര്‍ ജി സേവനം ഇല്ലാത്തത് ബിഎസ്എന്‍എല്‍ മാത്രമാണ്. കേരളത്തില്‍ മാത്രം ഇപ്പോള്‍ 4, 50, 91, 4 19 മൊബൈല്‍ കണക്ഷന്‍ ആണുള്ളത്.

 

Leave a Reply

Your email address will not be published.