India
മയക്കുമരുന്ന് കേസ്; നടി സോണിയ അഗര്‍വാള്‍ കസ്റ്റഡിയില്‍
Last updated on Aug 30, 2021, 11:32 am


ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സോണിയ അഗര്‍വാള്‍ കസ്റ്റഡിയില്‍.സോണിയ അഗര്‍വാളിന്റെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന സംഘം ഒരു വിദേശ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഇന്ന് രാവിലെ നടന്ന തിരച്ചിലില്‍ പോലീസ് 40 ഗ്രാം കഞ്ചാവ് കണ്ടെത്തി. കൂടാതെ ഡിജെ വച്ചന് ചിന്നപ്പ, ഒരു ബിസിനസുകാരനായ ഭരത് എന്നിവരെയും കസ്റ്റഡിയില്‍ എടുത്തു.ആഗസ്റ്റ് 12 ന് തോമസ് എന്ന ആഫ്രിക്കക്കാരനെ അറസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് രൂപയുടെ സിന്തറ്റിക് മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷമാണ് മൂവരെയും പിടികൂടിയത്. സോണിയ അഗര്‍വാള്‍, വച്ചന് ചൈനപ്പ, ഭരത് എന്നിവര്‍ തന്നില്‍ നിന്ന് മരുന്നുകള്‍ വാങ്ങി മറ്റ് കന്നഡ ചലച്ചിത്ര -ടെലിവിഷന്‍ വ്യവസായ പ്രമുഖര്‍ക്ക് വിതരണം ചെയ്തുവെന്ന് അദ്ദേഹം സമ്മതിച്ചു.മയക്കുമരുന്ന് കേസില്‍ സിനിമ മേഖലയക്ക് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നടിയുടെ വീച്ചിലെ റെയ്ഡ്. ഇതേ കേസില്‍ അടുത്തിടെ ബെംഗളൂരു പോലീസ് നടിമാരായ സഞ്ജന്ന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവരെ അറസ്റ്റ് ചെയ്യുകയും അവര്‍ മൂന്ന് മാസത്തിലധികം തടവ് അനുഭവിക്കുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.


