India
image_print

ആസ്‌തിവിൽപ്പന ഉപേക്ഷിക്കാൻ കത്ത്

Written by

archanaa chuqwe

ദേശീയ ആസ്‌തികൾ വിൽക്കാനുള്ള നടപടികളിൽനിന്ന്‌ പിന്തിരിയണമെന്ന്‌ ആവശ്യപ്പെട്ട്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനും ജീവനക്കാരുടെ ഫെഡറേഷനുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്ത് നൽകി.

വിൽപ്പന തീരുമാനിച്ച 2019-2020ൽ എയർഇന്ത്യയുടെ പ്രവർത്തനലാഭം 1787 കോടി രൂപയാണ്. കടത്തിന്റെ പലിശ ഭാരവും തേയ്‌മാനവും ചേർത്താണ്‌ സഞ്ചിതനഷ്ടം കണക്കാക്കിയത്‌.

2005-2006ൽ ഒറ്റയടിക്ക്‌ 111 വിമാനം വാങ്ങി. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിപ്പിച്ചു. സ്വകാര്യകമ്പനികളെ പ്രോത്സാഹിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനത്തിന്റെ താൽപ്പര്യം സർക്കാർ അവഗണിച്ചു. ഇതെല്ലാം മൂടിവയ്‌ക്കാനാണ്‌ ഇപ്പോൾ ശ്രമം. എയർഇന്ത്യ വിൽപ്പനയിൽ കോർപറേറ്റുകൾ ആഹ്ളാദിക്കുമ്പോൾ ജനങ്ങൾ അതൃപ്‌തിയിലാണ്‌. വിവിധ സർക്കാരുകളുടെ ചെയ്‌തികളാണ്‌ എയർ ഇന്ത്യയെ നഷ്ടത്തിലാക്കിയത്‌. ട്രേഡ്‌ യൂണിയനുകൾ ആരോപിച്ചു.

Leave a Reply

Your email address will not be published.