India
image_print

ഗംഗാസ്‌നാനം ചെയ്ത് മോദി

Written by

askshiyas

വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തു. ഗംഗാസ്‌നാനത്തിനുശേഷം പുണ്യജലവുമായാണ് മോദി ക്ഷേത്രത്തിലെത്തിയത്. കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന 339 കോടി രൂപയുടെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.രാവിലെ വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദര്‍ശനം നടത്തി.വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിലേക്ക് മടങ്ങും.

2019 മാര്‍ച്ച് 8 ന് പ്രധാനമന്ത്രി മോദിയാണ് കാശി വിശ്വനാഥ് ധാം ഇടനാഴിക്ക് തറക്കല്ലിട്ടത്. ഇത് 5 ലക്ഷം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്നു. പദ്ധതിയുടെ ഭാഗമായി ഭക്തര്‍ക്ക് വൈവിധ്യമാര്‍ന്ന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 23 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ ബി.ജെ.പി ഉയര്‍ത്തികാണിക്കാനും അത് അവരുടെ പ്രധാന നേട്ടങ്ങളിലൊന്നായി കാണിക്കാനും ഈ പരിപാടി കാണാന്‍ സാധ്യതയുണ്ട്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നത പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ശക്തിപ്രകടനത്തിനായി വിളിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.