India
image_print

പ്രധാന മന്ത്രിയുടെ ജന്മദിനാഘോഷം; വാക്‌സിനേഷനിൽ ഇന്ത്യ ഒന്നാമത്

Written by

archanaa chuqwe

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ കോവിഡ് പ്രതിരോധകുത്തിവെപ്പിൽ റിക്കോർഡിട്ട് രാജ്യം. ഇന്നലെ രണ്ടരക്കോടിയിലേറെപ്പേർക്ക് വാക്സിൻ നൽകി ലോകത്ത് ഒരുദിവസം ഏറ്റവും കൂടുതൽ വാക്സിൻ നൽകുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ചൈന ജൂൺ 24-ന് 2.47 കോടി വാക്സിൻ നൽകിയിരുന്നു. ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകൾ വെള്ളിയാഴ്ച അർധരാത്രിയോടെ 79.33 കോടി കവിഞ്ഞു. ഇതിൽ 20 കോടിയോളം പേർക്ക് രണ്ടുഡോസ് ലഭിച്ചു. കോവിൻ രജിസ്ട്രേഷൻ 65.95 കോടി പേർ നടത്തി.

കേന്ദ്രമന്ത്രിമാരും ബി.ജെ.പി. നേതാക്കളും 10 ലക്ഷത്തോളം പരിശീലനം ലഭിച്ച പ്രവർത്തകരും സാമൂഹികമാധ്യമങ്ങളിലും നേരിട്ടും സജീവപ്രചാരണവുമായി രംഗത്തിറങ്ങിയതോടെ രാവിലെ 11.30-ഓടെത്തന്നെ വാക്സിനേഷൻ ഒരു കോടി പിന്നിട്ടിരുന്നു. രണ്ടുകോടി കടന്നതോടെ യജ്ഞം പുരോഗമിക്കുകയാണെന്നും പുതിയ റെക്കോഡിട്ട് പ്രധാനമന്ത്രിക്ക് സമ്മാനമായി സമർപ്പിക്കുമെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. നാലാംതവണയാണ് ദിനം പ്രതിയുള്ള വാക്സിനേഷൻ ഒരുകോടി കടക്കുന്നത്.

Leave a Reply

Your email address will not be published.