India
image_print

ഓവല്‍ ടെസ്റ്റില്‍ അഞ്ചാംദിനം ഭയക്കുന്നത് ഈ താരത്തെ;വെളിപ്പെടുത്തി മോയിന്‍ അലി

Written by

askshiyas

ന്ത്യ- ഇംഗ്ലണ്ട് ഓവല്‍ ടെസ്റ്റില്‍ അഞ്ചാംദിനം ഭയക്കുന്നത് ഈ ഇന്ത്യന്‍ താരത്തെയെന്ന് വെളിപ്പെടുത്തി മോയിന്‍ അലി. അഞ്ചാംദിനം ഭീഷണിയുയര്‍ത്താന്‍ പോകുന്നത് ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരിക്കുമെന്നാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി മുന്നറിയിപ്പ് നല്‍കുന്നത്. നാലാംദിനത്തെ കളിക്കുശേഷം സ്‌കൈ സ്പോര്‍ട്സിനോട് പ്രതികരിക്കുന്നതിനിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

 

ഈ വിക്കറ്റില്‍ ജഡേജയാണ് ഏറ്റവും വലിയ വെല്ലുവിളി. അതിനുമാത്രം ഫ്ളാറ്റായ വിക്കറ്റാണ് നിലവിലുള്ളത്. എന്നാലും നമ്മള്‍ നന്നായിത്തന്നെ കളിക്കും. എപ്പോഴും ശക്തമായി തിരിച്ചുവരുന്ന ടീമാണ് ഇന്ത്യ. അതാണ് നമ്മള്‍ കരുതിയിരിക്കേണ്ടത്-അലി പറഞ്ഞു. ഹസീബ് ഹമീദും റോറി ബേണ്‍സും നന്നായി കളിച്ചിട്ടുണ്ടെന്നും അലി പറഞ്ഞു.എപ്പോള്‍ വേണമെങ്കിലും കളിയുടെ ഗതി മാറ്റാന്‍ കഴിയുന്ന ബൗളറാണ് ജസ്പ്രീത് ബുംറയെന്നും അലി പറഞ്ഞു.ടീം ഇന്ത്യയ്ക്കെതിരെ അവസാന ദിവസം ബാറ്റ് ചെയ്യുന്നത് ആതിഥേയര്‍ക്ക് എളുപ്പമുള്ള കാര്യമല്ല.ഓവല്‍ ടെസ്റ്റിന്റെ അവസാനദിനമായ ഇന്ന് വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും ഇറങ്ങുന്നത്. ഇന്ത്യ ഉയര്‍ത്തിയ 368 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലീഷ് ഓപണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞിട്ടുണ്ട്. 291 ആണ് ഇന്നത്തെ വിജയലക്ഷ്യം. നാലാം ദിവസത്തെ അവസാന സെഷനില്‍ ഹസീബ് ഹമീദും (43*) റോറി ബേണ്‍സും (31*) റണ്‍സ് നേടിയിരുന്നു.

Leave a Reply

Your email address will not be published.