India
image_print

മോന്‍സണ് നോട്ടെണ്ണല്‍ യന്ത്രവും കേരള പോലീസിന്റെ സുരക്ഷയും

Written by

askshiyas

സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൺസണിന്റെ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും. ലാപ്ടോപ്പും കമ്പ്യൂട്ടറും നോട്ടെണ്ണൽ യന്ത്രവും സ്ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. ഒരു മിനി ഓഫീസായിട്ടാണ് കാർ മാറ്റിയെടുത്തിരുന്നത്.

വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചിഹ്നങ്ങളും വാഹനത്തിലുണ്ടായിരുന്നു. ക്രൈബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

മോൺസൺ ഉപയോഗിച്ചിരുന്ന ആഡംബര കാർ ആയ ഡോസ്ജിലാണ് ഈ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട് ഇയാൾക്ക്. വാഹന വ്യൂഹമായിട്ടാണ് യാത്ര ചെയ്യാറുള്ളത്. മുന്നിലും പിന്നിലും പോകുന്ന വാഹനങ്ങളിലേക്ക് നിർദേശങ്ങൾ കൈമാറാണ് വാക്കി ടോക്കിയടക്കമുണ്ട്.

ഇതിനെല്ലാം പുറമേ കേരള പോലീസിന്റെ സുരക്ഷ സജ്ജീകരണങ്ങളും ഈ തട്ടിപ്പുകാരനുണ്ട്. മോൺസണിന്റെ വീട്ടിൽ പോലീസിന്റെ ബീറ്റ് ബോക്സുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇത് വച്ചത്.

Leave a Reply

Your email address will not be published.