India
image_print

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച് മോൻസൺ

Written by

archanaa chuqwe

അന്വേഷണം അട്ടിമറിക്കാൻ മോൻസൺ മാവുങ്കൽ ശ്രമിച്ചതായി വെളിപ്പെടുത്തൽ. ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയിന്മേലാണ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചത്. ലീസ് തുക തട്ടിയെന്ന പരാതിയിൽ തുടക്കത്തിൽ ഏകപക്ഷീയമായ അന്വേഷണം നടന്നുവെന്ന് ആലപ്പുഴ ജില്ല മുൻ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു.

മോൻസണിന്റെ പരാതിയിൽ തനിക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവെന്നും സാബു വെളിപ്പെടുത്തി. താൻ എസ്.പിയായിരുന്ന സമയത്താണ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോൻസൺ കേസ് ഫയൽ ചെയ്തതെന്ന് പി. എസ് സാബു പറഞ്ഞു. ആ കേസിൽ സി.ഐയെ സ്വാധീനിച്ച് ഏകപക്ഷീയമായ അന്വേഷണം നടത്താൻ മോൻസൺ ശ്രമിച്ചു. സത്യമായ അന്വേഷണം നടന്നില്ല. മോൻസണിന്റെ ഭാഗം മാത്രം കേട്ടായിരുന്നു അന്വേഷണം.

പിന്നീട് ഡിവൈഎസ്പിയെ കൊണ്ട് അന്വേഷണം നടത്തുകയും ഏറെ അപാകതകൾ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് താൻ ഇടപെട്ട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെ മോൻസൺ ഹൈക്കോടതിയേയും ഡിജിപിയേയും ഉൾപ്പെടെ സമീപിക്കുകയും ചെയ്തു. കേസിൽ താൻ അനാവശ്യമായി ഇടപെട്ടുവെന്ന് കാണിച്ചായിരുന്നു വകുപ്പുതല അന്വേഷണം നടന്നതെന്നും സാബു വ്യക്തമാക്കി.

Leave a Reply

Your email address will not be published.