India
image_print

മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടു

Written by

askshiyas

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു.മുൻപ് ഒക്ടോബര്‍ രണ്ട് വരെയാണ് കസ്റ്റഡി കാലാവധി ഉണ്ടായിരുന്നത്. ഇതാണ് നീട്ടിയത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്.

കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. മോന്‍സന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും ഇല്ലാത്ത പണം കണ്ടെത്താന്‍ കസ്റ്റഡി നീട്ടരുതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മോന്‍സനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്.

വീട്ടില്‍ കുറച്ച്‌ സാധനങ്ങള്‍ ഉണ്ടാക്കിവച്ചെന്നല്ലാതെ വില്‍പ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു. അതേസമയം പുരാവസ്തു എന്ന് പറഞ്ഞ് മോന്‍സന്‍ ഉന്നതരെയടക്കം കബളിപ്പിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞത്.

Leave a Reply

Your email address will not be published.