India
മോന്സണ് ഒപ്പം കെ. സുധാകരനും; പരിചയമുണ്ടെന്ന് ജിജി തോംസണും ലാലി വിന്‍സെന്റും
Last updated on Sep 27, 2021, 2:59 pm


പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനുള്ളത് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പമുള്ള മോൻസൺ മാവുങ്കലിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
കോൺഗ്രസ് നേതാവ് ലാലി വിൻസെന്റും മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും അടക്കമുള്ളവർക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്.
സമൂഹത്തിൽ വളരെ ഉന്നതസ്ഥാനത്തുള്ള പലർക്കുമൊപ്പം മോൻസൺ അടുപ്പത്തോടെ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പ്രമുഖരായ വ്യക്തിത്വങ്ങളാണ് മോൻസൺ മാവുങ്കലിന് സന്ദർശകരായി ഉണ്ടായിരുന്നത്. ആ സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പോലീസിലെ നിരവധി ഉന്നതോദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളിലെ ഉന്നത നേതാക്കൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം മോൻസണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയിൽ.


