India
image_print

കോലിയോട് കളിക്കരുത്;പണി കിട്ടുമെന്ന് മുന്‍ ഇംഗ്ലീഷ് താരം

Written by

archanaa chuqwe

ക്രിക്കറ്റ് താരം വിരാട് കോലിയെ കുറിച്ചും ടീമിനെക്കുറിച്ചും വാചാലനായി മുന്‍ ഇംഗ്ലീഷ് താരം. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെയുളള രണ്ടാം ടെസ്റ്റ് പോരാട്ടത്തില്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന ഇന്ത്യന്‍ ശൈലി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനോസര്‍ പറയുന്നത്.

ഇംഗ്ലണ്ട് വിജയമുറപ്പിച്ച അവസ്ഥയിലാണ് മുഹമ്മദ് ഷമി ജസ്പ്രീത് ബുംറ കൂട്ടുകെട്ടില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഇരുവരും ഒന്‍പതാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത് 89 റണ്‍സാണ്. ഇരുവരെയും പുറത്താക്കാന്‍ പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും നടന്നില്ല. നിരന്തരം ബൗണ്‍സറുകള്‍ എറിഞ്ഞു. മാര്‍ക്ക് വുഡ് പലപ്പോഴും ബുമ്രയുടെ ദേഹം നോക്കിയാണ് എറിഞ്ഞത്. ഇതിനിടെ ജോസ് ബട്ലറും ബുമ്രയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാല്‍ എല്ലാം അതിജീവിച്ച് ഇന്ത്യന്‍ ടീം വിജയം കുറിച്ചു. ക്യാപ്റ്റന്‍ കോലി ടീമിനെ തയ്യാറാക്കിവെച്ചിരിക്കുന്നത് ചിന്തിക്കുന്നതിനും അപ്പുറതാണ്. കോലി ഒന്നും മറക്കുന്ന ആളല്ല ഏതുവിധത്തിലും ടീമിനെ സംരക്ഷിക്കും. ഇന്ത്യന്‍ ടീമിന്റെ പോരാട്ട വിര്യം തകര്‍ക്കാന്‍ അദ്ദേഹം ആരെയും സമ്മതിക്കില്ല. വിജയത്തിന്റെ ക്രെഡിറ്റ് ടീം ഇന്ത്യയുടെതാണെന്നും പനേസര്‍ വ്യക്തമാക്കി

 

Leave a Reply

Your email address will not be published.