India
അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാക്രമണം
Last updated on Sep 01, 2021, 10:39 am


കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം.അമ്മയാണെന്ന് തെളിയിക്കുന്ന രേഖ കാണിക്കെന്ന് ആക്രോശിച്ചതായും പരാതിയില്‍ പറയുന്നു.കൊല്ലം പരവൂരിലാണ് സംഭവം.അമ്മയ്ക്കും മകനും ആശുപത്രിയില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്.എഴുകൊണ് സ്വദേശി ഷംല, മകന് സാലു എന്നിവരയൊണ് അക്രമി സംഘം ആക്രമിച്ചത്.ഇവരെ ആക്രമിച്ച പ്രതി പരവൂര്‍ സ്വദേശി ആശിഷ് ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.
അമ്മയ്ക്കും മകനും നേരെ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സദാചാര പൊലീസ് ആക്രമണം ഉണ്ടായത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുകയായിരുന്നു ഇരുവരും. കൊല്ലം തിരുവനന്തപുരം തീരദേശ പാതയില്‍ പരവൂര്‍ തെക്കും ഭാഗത്ത് കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ആയിരുന്നു ആക്രമണം.അമ്മയും മകനുമാണെന്ന് പറഞ്ഞെങ്കിലും അക്രമി തെളിവ് ചോദിക്കുകയായിരുന്നു.ഈ പണി ഇവിടെ പറ്റില്ല എന്ന് പറഞ്ഞു സാലുവിനെ കമ്പി വടി കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ചു മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഷംലയും സാലുവും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.


