India
image_print

വാഹന രജിസ്‌ട്രേഷന്‍: പരിവാഹന്‍ വെബ്‌സൈറ്റില്‍ ഉടമകളുടെ മൊബൈല്‍ നമ്പര്‍ നല്‍കണം

Written by

archanaa chuqwe

ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും ഓണ്‍ലൈനായിരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ക്കായി വാഹന ഉടമയുടെ യഥാര്‍ത്ഥ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍
ചേര്‍ക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ വാഹന ഉടമകളും നിര്‍ബന്ധമായും സ്വന്തം നമ്പര്‍ നല്‍കണം. മേല്‍വിലാസം മാറ്റല്‍ , വാഹനം കൈമാറ്റല്‍ രേഖപ്പെടുത്തല്‍, തുടങ്ങിയ സേവനങ്ങളും ഓണ്‍ലൈന്‍ ആയിരിക്കും. നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും മോട്ടോര്‍വാഹനവകുപ്പ് ഓണ്‍ലൈനാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന സംബന്ധമായ കാര്യങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.

 

Leave a Reply

Your email address will not be published.