India
image_print

‘വിത്തിന്‍ സെക്കന്റ്‌സ്’;ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Written by

archanaa chuqwe

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘വിത്തിന്‍ സെക്കന്റ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.വിജേഷ് പി വിജയന്‍ ആണ് ചിത്രത്തിന്റെ സംവിധാനം .

ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത്. അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.ബാനര്‍- ബോള്‍ എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ദ്രൻസിനെ കൂടാതെ സുധീര്‍ കരമന, അലന്‍സിയാര്‍, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്ജ്, സാന്റിനോ മോഹന്‍, മാസ്റ്റര്‍ അര്‍ജൂന്‍ സംഗീത്, സരയൂ മോഹന്‍, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.