India
image_print

ലഡാക്കിൽ ആദ്യ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ ആരംഭിച്ചു; 11,562 അടി ഉയരത്തിലിരുന്ന് സിനിമ കാണാം

Written by

archanaa chuqwe

രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവർക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ലഡാക്കിൽ ആദ്യ മൊബൈൽ ഡിജിറ്റൽ മൂവി തിയേറ്റർ പ്രവർത്തനമാരംഭിച്ചു. ലേയിലെ പൽദാനിലാണ് തിയേറ്റർ പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തിയേറ്റർ എന്ന നിലയിൽ ലോകസിനിമാചരിത്രത്തിലും ഈ തിയേറ്റർ ഇടം പിടിച്ചിരിക്കുകയാണ്.11,562 അടി ഉയരത്തിലാണ് തിയേറ്റർ സ്ഥിതി ചെയ്യുന്നത്. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് തുപ്സ്ഥാൻ ഷെവാങ്, പ്രശസ്ത സിനിമാതാരം പങ്കജ് ത്രിപാഠി ഉൾപ്പെടെയുള്ള പ്രമുഖർ സിനിമാശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

 

സ്വകാര്യകമ്പനിയായ പിക്ചർ ടൈം ഡിജിപ്ലക്സാണ് തിയേറ്റർ സ്ഥാപിച്ചിരിക്കുന്നത്. കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റർ. 28 ഡിഗ്രി സെൽഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയർ കണ്ടീഷണറുകൾ സ്ഥാപിച്ചിട്ടുണ്ട്.ലഡാക്കിലെ ചാങ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിർമിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ്കുമാർ നായകനായ ബെൽബോട്ടവും തിയേറ്ററിലെത്തിയ സൈനികർക്ക് വേണ്ടി പ്രദർശിപ്പിച്ചു.കലയുടേയും സിനിമയുടെയും ലോകത്തിലേക്ക് ലഡാക്കിലെ ജനങ്ങൾക്കും ബന്ധപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ടിക്കറ്റ് നിരക്ക് മിതമാണെന്നും ഇരിപ്പിടങ്ങൾ സൗകര്യപ്രദമായാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ മെഫാം ഒട്സൽ എഎൻഐയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published.