India
image_print

ലക്ഷദ്വീപ് സന്ദര്‍ശനം;ഹര്‍ജി ഭേദഗതി ചെയ്ത് വീണ്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Written by

webtngi1

Highlights

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ എംപിമാര്‍ നല്‍കിയ ഹര്‍ജി ഭേദഗതി ചെയ്ത് വീണ്ടും സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

എംപിമാരായ എളമരം കരീം, വി ശിവദാസന്‍, എ എം ആരിഫ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ പരിഗണനയിലുള്ളത്.

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാമെന്ന് വ്യക്തമാക്കിയിട്ടും സന്ദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് എംപിമാര്‍ കോടതിയെ സമീപിച്ചത്.എംപിമാരുടെ സന്ദര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് കലക്ടര്‍ അനുമതി നിഷേധിച്ചത്.

Leave a Reply

Your email address will not be published.