India
image_print

സ്വത്തുക്കള്‍ വീതംവെക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി

Written by

archanaa chuqwe

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഇന്ത്യക്കാരന്‍ മുകേഷ് അംബാനി തന്റെ സ്വത്ത് ഭാഗംവയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. അറുപത്തിനാലുകാരനായ മുകേഷ് അംബാനി, പ്രമുഖ ബ്രാന്‍ഡായ വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റിന്റെ ഉടമസ്ഥരായ വാള്‍ട്ടണ്‍ കുടുംബത്തിന്റെ പാത പിന്തുടര്‍ന്നാണ് സ്വത്ത് ഭാഗംവയ്ക്കുകയെന്നാണ് അംബാനി കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ നല്‍കുന്ന സൂചന.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള കുടുംബ സ്വത്തുക്കളടക്കം ഒരു ട്രസ്റ്റ് ഘടനയിലേക്കു മാറ്റുന്നതാണ് അംബാനി പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനമുള്ള അദ്ദേഹത്തിന്റെ ബിസിനസുകളുടെ പിന്‍ഗാമി ആരാകുമെന്നാണ് ഏവര്‍ക്കും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 

അതേസമയം റിലയന്‍സിന്റെ മേല്‍നോട്ടം വഹിക്കുന്ന പുതിയ സ്ഥാപനത്തില്‍ അംബാനി, അദ്ദേഹത്തിന്റെ ഭാര്യ നിത, മൂന്നു മക്കള്‍ എന്നിവര്‍ക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. അംബാനിയുടെ വിശ്വസ്തരായ ഏതാനും പേര്‍ ഉപദേശകരായി പ്രവര്‍ത്തിക്കും. ടെലികമ്യൂണിക്കേഷന്‍, ഇകൊമേഴ്സ്, ഗ്രീന്‍ എനര്‍ജി, പെട്രോ കെമിക്കല്‍സ് തുടങ്ങിയ വിവിധമേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളുടെ മേല്‍നോട്ട ചുമതല പൂര്‍ണമായും പുറത്തുനിന്നുള്ള പ്രഫഷനലുകള്‍ക്കായിരിക്കും.റിലയന്‍സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകളൊന്നും വന്നിട്ടില്ല. എന്നാല്‍ ഔദ്യോഗിക കാര്യങ്ങളില്‍ മക്കള്‍ കൂടുതലായി ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവര്‍ റിലയന്‍സില്‍ പ്രധാന റോളുകള്‍ വഹിക്കുമെന്ന് ഈ ജൂണില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തപ്പോള്‍ അംബാനി സൂചന നല്‍കിയിരുന്നു.1992 ല്‍ യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്ഥാപകന്‍ സാം വാള്‍ട്ടന്റെ മരണശേഷം, കുടുംബം ബിസിനസിന്റെ നിയന്ത്രണ കൈമാറ്റം കൈകാര്യം ചെയ്ത രീതിയാകും മുകേഷ് സ്വികരിക്കുകയെന്നാണ് സൂചന.

Leave a Reply

Your email address will not be published.