India
image_print

മുല്ലപ്പെരിയാര്‍ വിഷയം;പ്രതിഷേധത്തിനൊരുങ്ങി എ.ഐ.എ.ഡി.എം.കെ

Written by

archanaa chuqwe

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങി എഐഎഡിഎംകെ. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 9 ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സ്വാമി എന്നിവര്‍ വ്യക്തമാക്കി.126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി തെക്കന്‍ അയല്‍വാസികളായ കേരളവും തമിഴ്നാടും ഒരു തര്‍ക്കത്തിലാണ്,

തേനി, ഡിണ്ടിഗല്‍, മധുരൈ, ശിവഗംഗ, രാമനാഥപുരം എന്നീ സംസ്ഥാനങ്ങള്‍ കൃഷിക്കും കുടിവെള്ളത്തിനും ജലസംഭരണിയെയാണ് ആശ്രയിക്കുന്നതെന്നും സുപ്രിംകോടതി വിധിയുടെ പേരില്‍ ഈ ജില്ലകളിലെ കര്‍ഷകര്‍ ജയലളിതയ്ക്ക് നന്ദി അറിയിക്കാനുള്ള പൊതുയോഗം പോലും നടത്തിയിരുന്നുവെന്നും പനീര്‍ശെല്‍വം അനുസ്മരിച്ചു. ഈ അഞ്ച് ജില്ലകളിലായിരിക്കും എഐഎഡിഎംകെ പ്രതിഷേധം സംഘടിപ്പിക്കുക. ഡാമിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ത്തണം എന്നതാണ് എഐഎഡിഎംകെ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. 142 അടിയില്‍ വെള്ളം സംഭരിക്കാന്‍ കേരള സര്‍ക്കാര്‍ തമിഴ്നാടിനോട് പലവിധ തടസ്സങ്ങള്‍ സൃഷ്ടിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ഇതിനെതിരെ കണ്ണടയ്ക്കുകയാണ്. ഇത് ജനങ്ങളോട് പറയുന്നതിനും ഈ അഞ്ച് ജില്ലകളിലെ കര്‍ഷകരുടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനുമായി ഈ അഞ്ച് ജില്ലകളിലും എഐഎഡിഎംകെയുടെ പേരില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്, ഒ. പനീര്‍ശെല്‍വം പറഞ്ഞു.ജനങ്ങളുടെ പിന്തുണയോടെ ഇതൊരു വലിയ പ്രതിഷേധമായി മാറുമെന്നും പനീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.