India
image_print

ശശി തരൂരിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Written by

askshiyas

കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ നൽകിയ നിവേദനത്തിൽ ഒപ്പിടാതത്വത്തിൽ ശശി തരൂരിനെ വിമർശിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കണമെന്നുമായിരുന്നു വിമർശനം.

കെ റെയിൽ ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്നും വിഷയത്തിൽ ഹൈക്കമാന്റ് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് തരൂരിന്റേതെന്നും അദ്ദേഹം പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ശശി തരൂരിനെ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ താനടക്കം ഒരുപാട് പ്രവർത്തകർ ഉറക്കിമിളച്ചിട്ടുണ്ടെന്നും നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തെ അനുകൂലിച്ചയാളാണ് തരൂരെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.