India
image_print

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു വിടുന്നതിനെതിരെ ഹർജി

Written by

archanaa chuqwe

മുന്നറിയിപ്പില്ലാതെയും അശാസ്‌ത്രീയമായും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്‌ ജലം തുറന്നുവിടരുതെന്ന്‌ തമിഴ്‌നാടിന്‌ നിർദേശം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയെ സമീപിച്ച് കേരളം.

ദിവസം മുഴുവൻ വെള്ളം ചെറിയതോതിൽ തുറന്നുവിട്ട്‌ രാത്രികളിൽ വൻതോതിൽ ജലം പുറത്തുവിടുന്നത്‌ ഒഴിവാക്കണമെന്ന്‌ തമിഴ്‌നാടിന്‌ നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു.

രാത്രി വൈകിയും പുലർച്ചെയും കൃത്യമായ മുന്നറിയിപ്പ്‌ നൽകാതെയും സാവകാശമില്ലാതെയും ജലം തുറന്നുവിട്ടത്‌ കാരണം അണക്കെട്ടിന്‌ താഴെയുള്ള ജനങ്ങൾക്ക്‌ വലിയ നാശനഷ്ടങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നു. തമിഴ്‌നാട്‌ സർക്കാരോ മേൽനോട്ടസമിതിയോ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുകൾ പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളം പുതിയ നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published.