India
image_print

മൾട്ടി ലെവൽ മാർക്കറ്റിംഗ് ജനപ്രിയമാകുമ്പോൾ…

Written by

askshiyas

ടുത്തിടെയായി വളരെയേറെ ജനപ്രീതി നേടിയ ഒരു പ്രത്യേക തരം വിപണനരീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ്. നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, റെഫറൽ മാർക്കറ്റിംഗ്, പിരമിഡ് സെല്ലിംഗ് തുടങ്ങിയ പേരുകളിലും ​ഇതറിയപ്പെടുന്നുണ്ട്. മണി ചെയിൻ രീതിയാണിത്. സിംഗിൾ ലെവൽ മാർക്കറ്റിങ്ങിൽ നിന്ന് വ്യത്യസ്തമായി, ഓരോ വ്യക്തികൾക്കും താൻ നേരിട്ട് വിൽക്കുന്ന ഉത്പന്നങ്ങളുടെ പ്രതിഫലത്തിന് പുറമേ, താൻ മുഖാന്തരം ഈ വിൽപ്പനാശ്രംഖലയിലേക്ക് ചേർക്കപ്പെട്ട മറ്റ് സംഘാംഗങ്ങളുടെ പ്രതിഫലത്തിന്റെയും ഒരു ഭാഗം ലഭിക്കുന്നു എന്നതാണ് ഈ രീതിയെ ഏറെ ജനപ്രിയമാക്കുന്നത്.മുൻപരിചയം വഴിയോ പുതുതായി സ്ഥാപിക്കപ്പെടുന്ന പരിചയം വഴിയോ അതുമല്ലങ്കിൽ പൊതു സുഹൃത്തുക്കളുടെ ശുപാർശകൾ വഴിയോ ഉപഭോക്താക്കളെ കണ്ടെത്തി നേരിട്ട് ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു രീതിയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് അംഗങ്ങൾ പിന്തുടരുന്നത്. ഡയറക്ട് സെല്ലിങ്ങിന്റെ മറ്റൊരു രൂപമാണിത്.

 

ഇന്ത്യയിൽ 1995 ന് ശേഷം വ്യാപകമായിത്തീർന്ന ഒരു വിപണന രീതിയാണിത്. 1995ൽ ആംവേ കോർപ്പറേഷന് ഇന്ത്യയിൽ ലൈസൻസിന് അപേക്ഷിച്ചതിനെത്തുടർന്ന് ഏവോൺ, ഓറിഫ്ലെയിം, ഓറിയൻസ്, ലോട്ടസ് ലേർണിങ്സ് തുടങ്ങിയ നിരവധി സ്വദേശ വിദേശ കമ്പനികൾ പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഇന്ത്യൻ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇപ്പോൾ ഇത് നടപ്പിലാക്കുവാൻ കഴിയുകയുള്ളൂ.കേന്ദ്ര ഗവൺമെന്റിന്റെ 2016 ലെ മാർഗ്ഗ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ആദ്യമായി ഇന്ത്യയിൽ ഒരു മാർഗ്ഗ രേഖ കൊണ്ടുവന്ന ആദ്യ സംസ്ഥാനം കേരളമാണ്. 2018 ഓഗസ്റ്റ് എട്ടാം തിയ്യതി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രസ്തുത പരിപാടിയിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമനാണു മാർഗ്ഗ രേഖ പ്രകാശനം ഉദ്ഘാടനം ചെയ്തത്. കേരള മോണിറ്ററിങ് കമ്മിറ്റി ആയി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനാണു ചുമതല. 2020 ജൂലായ് 19 ന് നിലവിൽ വന്ന ഉപഭോക്തൃ നിയമംത്തിൽ മൾട്ടി ലെവൽ മാർക്കറ്റിംഗും ഉൾപ്പെട്ടിരിക്കുന്നു എന്നത് ഈ മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നുണ്ട്.

 

ഫിജികാർട്ട്‌ ഇ കൊമേഴ്സ്‌ പ്രൈവറ്റ് ലിമിറ്റഡ്, മോഡികേയർ, ആംവേ, ബ്ലൂ ലൈഫ് മാർക്കറ്റിംഗ്, വിരാട് ഓൺലൈൻ, സ്മാർട്ട്‌ വേ, പെന്റാവേൾഡ് ഇന്ത്യ എന്നിവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണ്. ഇ കൊമേഴ്‌സ്, ഡയറക്ട് സെല്ലിംഗ് രംഗത്ത് യുഎഇയിൽ തരംഗമായി മാറിയ കമ്പനിയാണ് ഫിജിക്കാർട്ട്. ഡിഎസ്എ യുഎഇയിൽ രജിസ്റ്റർ ചെയ്ത 11 കമ്പനികളിൽ ഒന്നാണ് ഫിജിക്കാർട്ട്. വേൾഡ്‌ ഫെഡറേഷൻ ഓഫ് ഡയറക്ട് സെല്ലിംഗ് അസോസിയേഷനിലെ മെമ്പർ ആണ് ഡിഎസ്എ യുഎഇ. ഇന്ത്യയിലെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സാരഥി ബോബി ചെമ്മണ്ണൂർ ആണ് ഫിജികാർട്ടിന്റെ ചെയർമാൻ.മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിങ് ഗ്ലോബൽ ലിമിറ്റഡ് ബ്ളൂ ലൈഫ്, മോഡി കെയർ എന്നീ ഇന്ത്യൻ കമ്പനികൾക്ക് മാത്രമേ ഇന്ത്യൻ ഡയറക്റ്റ് സെല്ലിങ് അസോസിയേഷൻ(IDSA) മെമ്പർ ഷിപ്പ് ഉള്ളൂ. പത്തോളം വിദേശ കമ്പനികൾക്കും IDSA മെമ്പർഷിപ്പ് ഉണ്ട്.

 

തേംസ് ബേ എന്ന കമ്പനി കേരളത്തിലെ നിയമത്തിന് അനുസൃതമായി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റ് കൺസ്യൂമർ എഫെയർസ് ലിസ്റ്റിലും ഉൾപ്പെട്ട ഡയറക്റ്റ് സെല്ലിംഗ് കമ്പനി ആണിത്. CITU, INTUC യൂണിയൻ അംഗീകൃത കമ്പനിയായ തേംസ് ബേ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിതരണ ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്. മലയാളികളായ ശക്തമായ മാനേജ്മെന്റും മികച്ച പ്രോഡക്ട്, മികച്ച വരുമാനം എന്നതാണ് തേംസ് ബേ വളരെ വേഗം വളരാൻ കാരണം. കേരളത്തിൽ ആസ്ഥാനം എന്നത് കൊണ്ട് തന്നെ വിശ്വാസ്യത കൂടുതൽ എന്ന പ്ലസ് പോയിന്റ് തേംസ് ബേ യിലേക്ക് ആളുകളെ ആകർഷിക്കുന്നുണ്ട്. കേരളത്തിൽ തന്നെ ഏറ്റവും പെട്ടെന്ന് വളർന്നു കൊണ്ടിരിക്കുന്ന കമ്പനിയാണിത്.

ഇന്ത്യൻ കമ്പനിയായ പെന്റാവേൾഡ് ഇന്ത്യ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡും വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കമ്പനിയാണ്. ഏറ്റവും മികച്ച പേ ഔട്ടും, മികച്ച പ്ലാനും വരുമാനവും ഇവരുടെ പ്ലസ് പോയിന്റ്.ഇത്തരം കമ്പനികളിൽ അംഗമാകും മുൻപ് കേന്ദ്ര സർക്കാരിന്റെ കൺസ്യുമർ അഫയേഴ്സ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. ജോയിൻ ചെയ്യുന്നതിന് ഡയറക്റ്റ് സെല്ലിംഗ് ഗൈഡ്ലൈൻ 2016 അനുസരിച്ച് ജോയിനിംഗ് ഫീസ്, റിന്യൂവൽ ഫീസ് വാങ്ങുന്നത് നിയമപരമായ എം‌എൽ‌എം പദ്ധതിയല്ല. മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികൾ നിരന്തരമായ വിമർശനങ്ങൾക്കും നിയമനടപടികൾക്കും വിധേയമാകാറുണ്ട്. നിയമപരമല്ലാത്ത പിരമിഡൽ പദ്ധതികളോട് സാദൃശ്യമുള്ള വിപണനശൈലി, വിൽപ്പനസംഘത്തിലെ അംഗങ്ങളെക്കൊണ്ട് തന്നെ കമ്പനിയുടെ ഉത്പന്നങ്ങൾ വാങ്ങിച്ച് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്, സങ്കീർണവും ഊതിപ്പെരുപ്പിച്ചതുമായ പ്രതിഫലവാഗ്ദാനങ്ങൾ, വ്യക്തി ബന്ധങ്ങളെയും സൗഹൃദങ്ങളെയും ദുരുപയോഗം ചെയ്തു കൊണ്ടുള്ള വിൽപ്പനകൾ തുടങ്ങിയവയെല്ലാം ഇത്തരം കമ്പനികൾക്കെതിരെയുള്ള മുഖ്യ വിമർശനങ്ങളാണ്. എന്നാൽ ഇവ അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും നിയമവിധേയമായ ശൈലികൾ മാത്രം അടിസ്ഥാനപ്പെടുത്തിയ വിപണനരീതിയാണിതെന്നും ഇതിനെ പിന്തുണക്കുന്നവർ അവകാശപ്പെടാറുണ്ട്.

 

Leave a Reply

Your email address will not be published.