India
image_print

വിമാനത്താവളത്തില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാര്‍;മുംബൈയില്‍ പ്രതിഷേധം

Written by

archanaa chuqwe

മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാര്‍.ഉത്സവ സീസണ്‍ പ്രമാണിച്ചാണ് വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ കൂട്ടത്തോടെ ഒഴുകിയെത്തിയത്.ഇത്  വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യാത്രക്കാര്‍ കൂട്ടത്തോടെ എത്തിയതോടെ ടെര്‍മിനല്‍ തിരക്കേറിയ റെയില്‍വേ സ്റ്റേഷന്‍ പോലെ കാണപ്പെട്ടു.സുരക്ഷാപരിശോധന മണിക്കൂറുകളോളം നീണ്ടു. ആളുകള്‍ തിങ്ങിക്കൂടിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

 

തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ക്യൂവില്‍ കുടുങ്ങിയ നിരവധിപ്പേര്‍ക്ക് വിമാനയാത്ര മുടങ്ങി. ദീപാവലി,നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടത്. സമാനമായ തിരക്ക് മറ്റു വിമാനത്താവളങ്ങളിലും അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയാതെ ആളുകള്‍ കൂട്ടംകൂടിയത് ആശങ്കയും വര്‍ധിപ്പിച്ചു.എന്നാല്‍ തിരക്ക് കൂടിയതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

 

Leave a Reply

Your email address will not be published.