India
image_print

സഞ്ചാരികളെ കൊണ്ട്നിറഞ്ഞ് മൂന്നാര്‍

Written by

archanaa chuqwe

ലോക് ഡൗണ്‍ ഇളവുകള്‍ വന്നതോടുകൂടി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധി ആഘോഷിക്കാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിലായി മൂന്നാറില്‍ എത്തിയത്. അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി ഈ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ. കോവിഡ് ആശങ്കയെ തുടര്‍ന്ന് മാസങ്ങളായി വരുമാനം നിലച്ച വഴിയോരക്കച്ചവടക്കാര്‍ക്ക് സഞ്ചാരികളുടെഈ വരവ് ആശ്വാസം നല്‍കുന്നതാണ്.

രാജമല വിവിധ ബോട്ടിംഗ് സെന്ററുകളിലും മടക്കം വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മാങ്കുളം, മറയൂര്‍, വട്ടവട തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. 2018 ലെ പ്രളയവും കാലാവര്‍ഷം കെടുതികളും കാരണം മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു . ഒരു ഇടവേളക്ക് ശേഷമാണ് ഈ ഓണക്കാലത്ത് സഞ്ചാരികള്‍ വീണ്ടും മൂന്നാറില്‍ എത്തുന്നത്.

അതേസമയം സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓണത്തോടനുബന്ധിച്ച് സഞ്ചാരികള്‍ ഒഴുകിയെത്തുന്നുണ്ട്.ബീച്ചുകളിലും മറ്റുമെല്ലാം ഈ ദിവസങ്ങളില്‍ സഞ്ചാരികളാല്‍ നിറഞ്ഞു. എന്നാല്‍ ഈ ഇളവുകളും ഓണാഘോഷവുമെല്ലാം കൈവിടുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. ഓണാഘോഷങ്ങള്‍ കഴിയും മുന്‍പേ പുറത്തുവരുന്ന കണക്കുകള്‍ കേരളത്തിന് ആശങ്ക സൃഷ്ടിക്കുന്നതാണ്.

Leave a Reply

Your email address will not be published.