India
image_print

കൂടത്തായി മോഡല്‍ കൊലപാതകം;പതിനേഴുകാരി പിടിയില്‍

Written by

archanaa chuqwe

ര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ ഇക്കഴിഞ്ഞ ജൂലൈ 21നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളുമടക്കം നാല് പേരെ പതിനേഴുകാരി വിഷം കൊടുത്ത് കൊല്ലുകയായിരുന്നു.മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് മനസിലായത്. ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയ കേസാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തുകയായിരുന്നു.

 

ഒരു കുടുംബത്തിലെ നാല് പേരെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ചുകാരന്‍ തിപ്പനായിക്, അമ്മ ഗുന്ദി ഭായ് ഭാര്യ സുധ മകള്‍ രമ്യ എന്നിവരാണ് മരിച്ചത്. വിഷം കലര്‍ന്ന റാഗിമുദ്ദെ കഴിച്ചായിരുന്നു മരണം. രമ്യയുടെ സഹോദരന്‍ രാഹുലിനും ഭക്ഷ്യ വിഷബാധയേറ്റെങ്കിലും ജീവന് തിരിച്ചുകിട്ടി. തിപ്പനായിക്കിന്റെ പതിനേഴുകാരിയായ മകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നില്ല.
ഇഷ്ടമല്ലാത്തത് കൊണ്ട് റാഗി മുദ്ദെ കഴിക്കാതെ ഉറങ്ങാന്‍ കിടന്നെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തിപ്പനായിക്ക് കടം കാരണം ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ നിഗമനം. അച്ഛന്‍ കടത്തെപ്പറ്റി പറഞ്ഞ പതിനേഴുകാരിയുടെ മൊഴിയായിരുന്നു ഇതിന് കാരണം. എന്നാല്‍ അന്വേഷണത്തില്‍ തിപ്പനായിക്കിന് കടബാധ്യതയില്ലെന്നും തെളിഞ്ഞു. ഇതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. സീരിയില്‍ കണ്ടാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് പഠിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
സഹോദരങ്ങളെ പോലെ തന്നെ മാതാപിതാക്കള്‍ പരിഗണിക്കുന്നില്ലെന്ന സംശയയാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

Leave a Reply

Your email address will not be published.