India
60 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കൊലപ്പെടുത്തി പതിമൂന്നുകാരൻ
Last updated on Sep 04, 2021, 7:36 am


60 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പതിമൂന്നു വയസുകാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട 11 വയസ്സുകാരന്റെ മൃതശരീരം 11 കഷ്ടങ്ങളായിട്ടാണ് ബുധനാഴ്ച കണ്ടെടുത്തത്. വന്യമൃഗം ആക്രമിച്ച രീതിയിലാണ് മൃതദേഹം. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇരുവരും തമ്മിൽ വെറും നാലഞ്ചു മാസത്തെ പരിചയം മാത്രമേയുള്ളൂ. മരിച്ച സുബെയിൽ നിന്നും പ്രതി 60 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പ്രതി കൊല്ലപാതകം നടത്തിയത്. ചൂതാട്ടത്തിൽ തനിക്ക് പണം നഷ്ടപ്പെട്ട സമയത്ത് 60 രൂപ കടം സുബെയിൽ നിന്നും വാങ്ങിയിരുന്നുവെന്നും പിന്നീട് അത് ചോദിച്ച് നിരന്തരം സംസാരിക്കാൻ തുടങ്ങിയതോടുകൂടി കാട്ടിൽ കൊണ്ടുപോയി സുബ്ബയോട് സംസാരിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിച്ച്കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അഴുക്കുചാലിൽ അടിച്ച കല്ലെറിഞ്ഞ ശേഷം വസ്ത്രത്തിലെ ചോര കളഞ്ഞതിന് ശേഷമാണ് പ്രതി വീട്ടിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു.


