India
image_print

ആ ഇന്ത്യന്‍താരം മഹാ അപകടകാരിയാണെന്ന് മുത്തയ്യ മുരളീധരന്‍

Written by

archanaa chuqwe

ഇന്ത്യന്‍ ക്രിക്കറ്റില്‍ അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരെ കറക്കി വീട്ടുന്നതില്‍ വിദഗ്ധനായിരുന്ന ഇതിഹാസ ഓഫ്‌സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. 19 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 1347 വിക്കറ്റുമായി ലോകത്തുടനീളമുള്ള ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ച താരമാണ് മുരളീധരനെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ ആരായിരുന്നു എന്ന ചോദ്യങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരവും എത്തിയിരിക്കുകയാണ്.

സച്ചിനെക്കാള്‍ താന്‍ ഭയപ്പെടുന്നത് ഏതുസമയവും വിസ്‌ഫോടന ശേഷിയുള്ള ബാറ്റിങ്ങിന് ഉടമയായ വീരേന്ദ്ര സെവാഗിനെ ആയിരുന്നുവെന്ന് മുരളീധരന്‍ പറയുന്നു. സച്ചിന്‍ തന്റെ വിക്കറ്റ് സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും മിടുക്കനാണെന്നും എന്നാല്‍ രണ്ടുമണിക്കൂര്‍ ക്രീസില്‍ നിന്നാല്‍ 150 ഉം ദിവസം മുഴുവന്‍ ബാറ്റ് ചെയ്താല്‍ മുന്നൂറും കടക്കുന്ന സെവാഗിന്റെ ബാറ്റിനെയാണ് അതിനാല്‍ തന്നെ എതിരാളികള്‍ ഏറെ ബന്ധപ്പെട്ടിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍ എന്നും മുരളീധരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.