India
image_print

മുട്ടില്‍ മരംമുറി കേസ്; ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍ ഹാജരായില്ല

Written by

archanaa chuqwe

വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍ മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി എടുക്കാനായി ഇ ഡി രഞ്ജിത് കുമാറിന് നോട്ടീസ് നല്‍കിയത്. ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍.

രേഖകള്‍ സഹിതം രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. ഇഡിയുടെ നിഗമനം തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്നാണ്. ജൂണ്‍ 10നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.

Leave a Reply

Your email address will not be published.