India
image_print

അജ്ഞാത പനി;ഹരിയാനയില്‍ 10 ദിവസത്തിനുള്ളില്‍ എട്ട് കുട്ടികള്‍ മരിച്ചു

Written by

askshiyas

രിയാനയിലെ പല്‍വാല്‍ ജില്ലയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ എട്ട് കുട്ടികള്‍ ‘അജ്ഞാത’ പനി ബാധിച്ച് മരിച്ചു. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് പനി പടരുന്നത്. പനി ലക്ഷണങ്ങളാല്‍ 44 പേരെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 35 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ സംഭവിച്ചത് പോലെ ചില്ലി ഗ്രാമത്തില്‍ സംഭവിച്ചതുപോലെയാണ് ഈ അജ്ഞാത’ പനി. 50 മുതല്‍ 60 വരെ കുട്ടികള്‍ പനിയുടെ പിടിയിലാണെന്നും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ എട്ട് കുട്ടികള്‍ മരിച്ചുവെന്നും ഗ്രാമ സര്‍പഞ്ച് നരേഷ് പറഞ്ഞു.

‘പനി ബാധിച്ചു കുഞ്ഞുങ്ങള്‍ മരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തുന്നുണ്ട്. മരുന്നു വിതരണം നടത്തുന്നു. ആരോഗ്യ വകുപ്പ് സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ ശുചിത്വക്കുറവുള്ളതായി കണ്ടെത്തി. പനിയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്’- സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ വിജയ് കുമാര്‍ പറഞ്ഞു.മരണകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഡെങ്കിപ്പനി സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല. ഇതോടെ ഡെങ്കിപ്പനി ബോധവത്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണ്. ഡെങ്കിപ്പനി, മലേറിയ, കോവിഡ് ടെസ്റ്റുകളും പനി ബാധിച്ച ആളുകളില്‍ നടത്തുന്നുണ്ട്.വീടുകള്‍ വൃത്തിഹീനമാണെന്നും കണ്ടെത്തി.കുട്ടികളിലും മുതിര്‍ന്നവരിലും പനി കാണപ്പെടുന്നു. അതേസമയം, മലിനജലം വിതരണം ചെയ്യുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ സംശയിക്കുന്നു.

 

Leave a Reply

Your email address will not be published.