India
മന്ദാകിനി-മലബാര്‍ വാറ്റ്; കാനഡയില്‍ ഹിറ്റായി നമ്മുടെ നാടന്‍ വാറ്റ്
Last updated on Sep 03, 2021, 8:25 am


കാനഡയില്‍ ഹിറ്റായി നമ്മുടെ നാടന്‍ വാറ്റ്.അതായത് നമ്മുടെ കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേര് മാറ്റിയാണ് വില്‍പ്പന.മന്ദാകിനി-മലബാര്‍ വാറ്റ് എന്നാണ് ഇതിന്റെ പേര്.കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരാണ് ഇതിന് പിന്നില്‍.കരിമ്പ് ഉപയോഗിച്ചാണ് മദ്യം വാറ്റിയെടുക്കുന്നത്. 40 കനേഡിയന്‍ ഡോളര്‍.അതായത് 2300രൂപയാണ് ഇതിന്റെ വില.
ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി മദ്യനിര്‍മ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാര്‍ വാറ്റ് വിപണിയിലിറക്കി. നാല് വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ഇവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കുപ്പിയില്‍ മലയാളത്തില്‍ നാടന്‍ വാറ്റെന്നും തമിഴില്‍ നാട്ടുസരക്കെന്നും എഴുതിയിട്ടുണ്ട്. ഹിന്ദി, ഗുജറാത്തി, തെലുങ്ക് ഭാഷകളിലും പേര് നല്‍കിയിട്ടുണ്ട്. കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്താണ് മഹറാണിയും മട്ട അരിയില്‍ നിന്നും കൊമ്പന് ബിയര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ പരിപൂര്‍ണ്ണ വിവരങ്ങള്‍ mandakini.ca എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.കാനഡയിലെ വോണ്‍ ഒന്റാറിയയോയിലെ ഡിസ്റ്ററിയിലാണ് മന്ദാകിനിയുടെ ഉത്പാദനം നടക്കുന്നത്.


