India
image_print

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ ഇന്ന് കോടതിയില്‍ ഹാജരാകും

Written by

askshiyas

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷ ഇന്ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. മൂന്നുതവണയാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍സുപ്രീംകോടതി സമയം നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. വിചാരണ ആഗസ്റ്റ് മാസം തന്നെ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് സ്‌പെഷല്‍ ജഡ്ജി അറിയിച്ചിരുന്നത്.

കൊവിഡ് സാഹചര്യങ്ങളാണ് നടപടിക്രമങ്ങള്‍ വൈകുന്നതിന്റെ കാരണമെന്നാണ് സ്‌പെഷല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പെടെ 180 പേരുടെ സാക്ഷി വിസ്തരമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.

 

Leave a Reply

Your email address will not be published.