India
image_print

വിവാഹമോചിതരാകുന്നു;വേര്‍പിരിയല്‍ പ്രഖ്യാപിച്ച് സാമന്തയും നാഗ ചൈതന്യയും

Written by

archanaa chuqwe

ടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന് നാഗചൈതന്യയും സാമന്തയും.തങ്ങള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങള്‍.സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത് 4 വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇരുവവരും അവസാനിപ്പിക്കുന്നത്. സമാന്ത സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നിന്ന് അക്കിനേനിയെ ഒഴിവാക്കിയതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കം.

‘ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു’ ഇരുവരും പോസ്റ്റില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published.