India
നിങ്ങള്‍ക്ക് അവനെ കൊല്ലാന്‍ കഴിയില്ല;നാഗാര്‍ജുനയുടെ’ദി ഗോസ്റ്റ്’ ഫസ്റ്റ് ലുക്ക് പുറത്ത്
Last updated on Aug 30, 2021, 10:54 am


തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ 62 ആം ജന്മദിനത്തോടനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ദ് ഗോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടാരുവാണ്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി താരം അനിഖ സുരേന്ദ്രന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പിറന്നാളിന് റിലീസ് ചെയ്ത പ്രീ-ലുക്ക് പോസ്റ്റര്‍ നാഗാര്‍ജുനയുടെ ലുക്ക് വെളിപ്പെടുത്തിയില്ലെങ്കിലും,ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരത്തെ തീവ്രമായ അവതാരത്തില്‍ അവതരിപ്പിക്കുന്നു.
‘നിങ്ങള്‍ക്ക് അവനെ കൊല്ലാന്‍ കഴിയില്ല … നിങ്ങള്‍ക്ക് അവനില്‍ നിന്ന് ഓടിപ്പോകാന്‍ കഴിയില്ല … നിങ്ങള്‍ക്ക് അവനുമായി ചര്‍ച്ച നടത്താനാകില്ല … നിങ്ങള്‍ക്ക് കരുണയ്ക്കായി യാചിക്കാനേ കഴിയൂ …’ എന്നിരുന്നാലും, ‘കരുണ ഇല്ല’,എന്ന ക്യാപഷനും നല്‍കിയിച്ചുണ്ട്.നാരായണ്‍ കെ ദാസ്, നരംഗ് പുഷ്കര്‍, രാം മോഹന്‍ റാവു, ശരത് മാരാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. വൈല്‍ഡ് ഡോഗ് ആണ് നാഗാര്‍ജുനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


