India
image_print

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ആയിരാമത്തെ ഛിന്നഗ്രഹത്തെ കണ്ടെത്തി നാസ

Written by

askshiyas

ഭൂമിയിലേക്ക് അടുക്കുന്ന ആയിരാമത്തെ ഛിന്ന ഗ്രഹത്തെ കണ്ടെത്തി നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി. ഭൂമിയില്‍ നിന്നും 17 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇത് കടന്നുപോവുക. ഇത് ഭൂമിക്ക് ഭീഷണി സൃഷ്ടിക്കുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. നിരീക്ഷണങ്ങള്‍ പ്രകാരം ഇതിന് 65 മുതല്‍ 100 അടിവരെ വീതിയാണ് ഉള്ളത്. ചെറുതാണെങ്കിലും ഈ ഗ്രഹത്തെ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ആയിരാമത്തെ ബഹിരാകാശ വസ്തുവായാണ് കണക്കാക്കുന്നത്. 2021 പി ജെ വണ്‍ എന്നാണ് ഈ ഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ഈ ഛിന്ന ഗ്രഹത്തെ കണ്ടെത്തി ഏഴു ദിവസങ്ങള്‍ക്ക് ശേഷം ആയിരത്തി ഒന്നാമത്തെ വസ്തുവിനെയും കണ്ടെത്തിയിരുന്നു. ഇത് ഭൂമിയില്‍ നിന്നും ഏകദേശം 34 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് കടന്നുപോകുന്നത്.

 

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചില ഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയും ഭീഷണികളെ തടയാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഒരു വന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാലിഫോണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെറ്റ് പ്രോപ്പല്‍ഷന്‍ ലബോര്‍ട്ടറിയിലെ നിയര്‍ ഏര്‍ത്ത് ഓബ്ജക്ട് വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്‌സ്‌പ്ലോറര്‍ എന്ന സംവിധാനത്തിലൂടെയാണ് നിരീക്ഷണങ്ങള്‍. ഭാരമേറിയ പാറയും ലോഹങ്ങളും എല്ലാം ചേര്‍ന്നതാണ് മിക ഛിന്നഗ്രഹങ്ങളും എന്നാല്‍ യഥാര്‍ത്ഥ ഘടന എന്താണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രലോകത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

 

Leave a Reply

Your email address will not be published.