India
ദേശീയ പതാക തലകീഴായി ഉയർത്തി കെ സുരേന്ദ്രൻ
Last updated on Aug 15, 2021, 7:38 am


എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ബിജെപി ഓഫീസിൽ പതാക ഉയർത്തുന്നതിന് ഇടയിൽ തലകീഴായ് ദേശീയ പതാക ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പതാക ഉയർത്തി പകുതി എത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്. അതിനിടയിൽ തന്നെ പ്രവർത്തകർ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്തു. അബദ്ധം മനസ്സിലാക്കിയതോടെ പതാക താഴെയിറക്കുകയും ശരിയാക്കിയ ശേഷം വീണ്ടും ഉയർത്തുകയും ചെയ്തു.
സംഭവത്തിൽ വിശദീകരണവുമായി ബിജെപി തന്നെ പിന്നീട് രംഗത്ത് എത്തി. പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയത് ആണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണ് എന്നുമാണ് വിശദീകരണം. ദേശീയ പതാകയുടെ മുകളിൽ വരേണ്ട കുങ്കുമം ഭാഗം താഴെ വരുന്ന രീതിയിലാണ് സുരേന്ദ്രൻ പതാക ഉയർത്തിയത്. പതാക ഉയർത്തി പൂക്കൾ വീണതിന് ശേഷമാണ് കാര്യം മനസിലാക്കിയത്. ഒ രാജഗോപാൽ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.


