India
നവ്ജ്യോത് സിംഗ് സിദ്ദുവിന് പാക്ക് ബന്ധം ആരോപിച്ച് അമരീന്ദര്‍ സിംഗ്
Last updated on Sep 18, 2021, 5:30 pm


നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമരീന്ദര്‍ സിംഗ് രംഗത്ത്. നവ്ജ്യോത് സിംഗ് സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്നാണ് അമരീന്ദര്‍ സിംഗിന്റെ ആരോപണം. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് തൊട്ട് പിന്നാലെയാണ് ആരോപണവുമായി അദ്ദേഹം രംഗത്തു വന്നത്. പാകിസ്ഥാന് പ്രധാനമന്ത്രിയായും കരസേനാമേധാവിയായും സിദ്ദുവിന് ബന്ധമുണ്ട്. സിദ്ദു മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ല, സിദ്ദു ഒരു ദുരന്തമാണ്, സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ താന്‍ എതിര്‍ക്കുമെന്നും അമരീന്ദര്‍ സിംഗ് തുറന്നടിച്ചു.
ഏറെനാളായി പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന കലഹങ്ങള്‍ക്കൊടുവിലാണ് അമരീന്ദര്‍ സിംഗ് ഇന്ന് രാജി വച്ചത്. പഞ്ചാബിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പ്രതിസന്ധിയിലാകുകയാണ്.
അതേസമയം, അമരീന്ദര്‍ സിംഗിന്റെ രാജിക്ക് ശേഷം പഞ്ചാബില്‍ ചേര്‍ന്ന സഭാകക്ഷിയോഗത്തില്‍ ഹരീഷ് റാവത്ത് അമരീന്ദര്‍ സിംഗിന്റെ ഭരണത്തിന് നന്ദി അറിയിച്ചു. പഞ്ചാബ് നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അമരീന്ദര്‍ സിംഗിന് സാധിച്ചുവെന്നും ഹരീഷ് റാവത്ത് പറഞ്ഞു.


