India
image_print

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ചിത്രം;നെട്രിക്കണ്‍’ഒടിടി റിലീസിലൂടെ

Written by

webtngi1

Highlights

2011ലെ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് മിലിന്ദ് റാവു സംവിധാനം നിര്‍വഹിക്കുന്ന നെട്രിക്കണ്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘നെട്രിക്കണ്‍’.ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കും റിലീസിനെത്തുക. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ഇപ്പോൾ ചിത്രം ഒടിടി റിലീസിന് എത്തുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

2011ലെ കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ തമിഴ് റീമേക്കാണ് മിലിന്ദ് റാവു സംവിധാനം നിര്‍വഹിക്കുന്ന നെട്രിക്കണ്‍.അര്‍ഥം തൃക്കണ്ണ് എന്നാണ്. കൊറിയന്‍ ചിത്രത്തില്‍ കിം ഹാ ന്യൂള്‍ എന്ന അഭിനേത്രിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ധയുടെ വേഷത്തില്‍ നയന്‍താര എത്തുന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കഴിഞ്ഞ ജന്മദിനത്തിലാണ് പുറത്തുവിട്ടിരുന്നത്. അജ്മല്‍ അമീറും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം തിയേറ്ററുകളിലൂടെ പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായി എത്തുകയാണ്.

ആര്‍.ഡി രാജശേഖറാണ് ഛായാഗ്രഹകന്‍. ലോറന്‍സ് കിഷോര്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന നെട്രിക്കണ്ണിന്റെ കലാസംവിധായകന്‍ കമലനാഥനും സംഗീത സംവിധായകന്‍ ഗിരീഷുമാണ്.വിഗ്‌നേഷ് ശിവന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാണം.

Leave a Reply

Your email address will not be published.