India
image_print

‘എന്തൊരു ഭാഗ്യവനാണ്,അല്ലാതെന്ത് പറയാനാ’; ഫഹദിന് വിവാഹ വാര്‍ഷകാശംസയുമായി നസ്രിയ

Written by

askshiyas

മലയാളത്തിന്റെ പ്രിയതാര ദമ്പതികളാണ് നസ്രിയയും ഫഹദ് ഫാസിലും. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഇരുവരും. ഫഹദ് ഫാസിലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്.അതൊക്കെശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നസ്രിയ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധനേടുന്നത്.താരദമ്പതികളുടെ ഏഴാം വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്

ഈ അവസരത്തില്‍, നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി: ‘ഹാപ്പി ആനിവേഴ്സിറി ഷാനു!,എന്തൊരു ഭാഗ്യവനാണ് താങ്കളെന്നല്ലാതെ ഞാനെന്ത് പറയാന്‍, ലക്കി ബോയ്… നമ്മുടെ യാത്രകളില്‍ ഞാന്‍ നടക്കാന്‍ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീയെന്നെ തോളിലേറ്റി കൊണ്ടുപോയി. ഇനിയും ഒരുപാട് സാഹസികതകള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്. ഞങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഏഴാം വര്‍ഷം ആശംസിക്കുകയാണ്. പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍,’ എന്നാണ് നസ്രിയ പങ്കുവെച്ചത്.ഇതിനോടൊപ്പം താരം തന്നെയും ചുമലിലേറ്റി നടക്കുന്ന ഫഹദിന്റെ വീഡിയോയും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.2014 -ലാണ് നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരായത്. അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്, അതില്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു.

 

Leave a Reply

Your email address will not be published.