India
image_print

ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ എന്‍സിബി വിട്ടു

Written by

archanaa chuqwe

ആഢംബരക്കപ്പലിലെ ലഹരിമരുന്ന് പാർട്ടി കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് എന്‍സിബി.അതേസമയം അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

കൂടാതെഅര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെയും കസ്റ്റഡി മൂന്നു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.ഈ കേസില്‍ ആര്യന്‍ ഖാനെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്നു എന്‍സിബി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഒപ്പം വലിയ തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനെക്കുറിച്ച്‌ ആര്യന്‍ ഖാന്‍ സംസാരിക്കുന്ന ചാറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ചാറ്റുകളില്‍ അന്താരാഷ്ട്ര റാക്കറ്റുകളെ കുറിച്ചുള്ള സൂചന ഉണ്ടെന്നും എന്‍സിബി സംശയിക്കുന്നതായും കോടതിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *