India
image_print

മുടി വെട്ടിയതില്‍ വീഴ്ച;യുവതിക്ക് 2 കോടി നഷ്ടപരിഹാരം

Written by

askshiyas

മുടി വെട്ടിയതിലെ പിഴവ് കണക്കിലെടുത്ത് 2 കോടി നഷ്ടപരിഹാരം യുവതിയായ ഉപഭോക്താവിന് നല്‍കണമെന്ന് ദേശിയ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍. സ്ത്രികള്‍ക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷന്‍ പറഞ്ഞു. മുടി പരിപാലിയ്ക്കുന്നതിന്റെ ഭാഗമായ് വെട്ടുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കും. പരാതിക്കാരിയായ യുവതിയുടെ നീളമുള്ള മുടി വെട്ടിയതില്‍ വീഴ്ച ഉണ്ടായപ്പോള്‍ മോഡലിംഗ് അടക്കമുള്ള അവളുടെ ലക്ഷ്യങ്ങളെ ബാധിച്ചതായും കമ്മീഷന്‍ നിരീക്ഷിച്ചും.

 

2018 ഏപ്രില്‍ 12 ന് ഡല്‍ഹിയിലെ ഐടിസി മൌര്യാ ഹോട്ടലിലെ സലൂണിലാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. മുടി ഉത്പന്നങ്ങളുടെ മോഡല്‍ ആയിരുന്നു യുവതി. സലൂണില്‍ ഉണ്ടാവാറുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോള്‍ വളരെ കുറച്ച് മുടി മാത്രമാണ് അവശേഷിച്ചതെന്ന് യുവതി പറഞ്ഞു.ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സലൂണ്‍ സൗജന്യ കേശ ചികിത്സ നല്‍കാമെന്നറിയിച്ചു. ഇത് ചെയ്തപ്പോള്‍ മുടിക്ക് ഡാമേജുണ്ടായി. തലയോട്ടിക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്തുവെന്ന് പരാതിക്കാരി പറയുന്നു. ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, ഡോ. എസ് എം കനിത്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.മുടി വെട്ടിയതിലെ പിഴവ് കാരണം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അത് അവരുടെ ജീവിത രീതി അപ്പാടെ തകിടം മറിച്ചു. മികച്ച മോഡല്‍ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.

 

Leave a Reply

Your email address will not be published.