India
നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി
Last updated on Aug 18, 2021, 2:59 pm


നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ (എന്‍ഡിഎ) പ്രവേശന പരീക്ഷ സ്ത്രീകള്‍ക്കും എഴുതാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്.ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി പരീക്ഷകളെഴുതാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലാത്തതിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ജസ്റ്റിസുമാരായ സഞ്ജയ് കിഷണ്‍ കൗള്‍, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജിയില്‍ വാദം കേട്ട് ഉത്തരവിട്ടത്.
സെപ്റ്റംബര്‍ അഞ്ചിനാണ് എന്‍ഡിഎ പ്രവേശന പരീക്ഷ നടക്കുക. പെണ്‍കുട്ടികളെ പ്രവേശന പരീക്ഷക്ക് അനുവദിക്കാത്തത് ലിംഗ വിവേചനമാണെന്ന് കോടതി വിലയിരുത്തി.സായുധസേനയില്‍ സത്രീകള്‍ക്കും പരുഷന്മാര്ക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് കോടതി വിശേഷിപ്പിച്ചത്.
നിങ്ങള്‍ മാനസികാവസ്ഥ മാറ്റാന്‍ തയ്യാറാകണമെന്നും സര്‍ക്കാരിന് സുപ്രീം കോടതി മുന്നറിയിപ്പ് നല്കി. പരീക്ഷയ്ക്ക് അവസരം നല്‍കാത്തത് മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് എന്ന് ചൂണ്ടിക്കാട്ടി കൂടിയാണ് ഹർജി നൽകിയത്.


