India
image_print

വിവാദങ്ങള്‍ക്ക് വിരാമം;സജിതയും റഹ്മാനും വിവാഹിതരായി

Written by

askshiyas

പാലക്കാട് നെന്മാറയിലെ റഹ്മാനും സജിതയും ഇന്ന് നിയമപരമായി വിവാഹിതരായി.വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷമാണ് ഇരുവരുടെയും കൂടിച്ചേരല്‍. നെന്മാറയിലെ സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് കെ. ബാബു എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു ഇരുവരുടെയും വിവാഹം. സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്.സജിതയുടെ കുടുംബവും വിവാഹത്തിനെത്തി.

അയിലൂര്‍ സ്വദേശി റഹ്മാന്‍ കാമുകിയായ സജിതയെ സ്വന്തം മുറിക്കുള്ളില്‍ 10 വര്‍ഷമാണ് ഒളിപ്പിച്ചു താമസിപ്പിച്ചത്.വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ ഇരുവരും ഒളിവുജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ പറയുന്നതില്‍ സത്യമില്ലെന്നായിരുന്നു വീട്ടുകാരുടെ മൊഴി എന്നാല്‍ പോലീസിന്റെ കണ്ടെത്തലില്‍ ഇരുവരും പറഞ്ഞത് സത്യമാണെന്ന് തെളിയുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ദീര്‍ഘകാലം ഉള്ള പ്രണയ ബന്ധവും ഒറ്റമുറിയിലെ ജീവിതവും ലോകമറിഞ്ഞത്. അന്ന് ഈ സംഭവം വലിയ ചര്‍ച്ചയായിരുന്നു.വീട്ടിലെ ഒറ്റമുറിയില്‍ റഹ്മാന്‍ സജിതയെ പത്തു വര്‍ഷക്കാലം ഒളിവില്‍ പാര്‍പ്പിച്ചത് വലിയ ചര്‍ച്ച ആയിരുന്നു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും വിഷയത്തില്‍ ഇടപെടുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.