India
image_print

പ്ലാന്‍ നിരക്കുകള്‍ കുറച്ച് നെറ്റ്ഫ്‌ളിക്‌സ്

Written by

askshiyas

രാജ്യത്തെ സബ്‌സ്‌ക്രൈബര്‍ ബേസ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ. ഉപഭോക്താക്കള്‍ക്കായുള്ള ബേസിക് പ്ലാനില്‍ 60 ശതമാനം കിഴിവ് ഉള്‍പ്പടെ കമ്പനി വലിയ നിരക്കുവ്യത്യാസമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 499 രൂപയായിരുന്ന ബേസിക് പ്ലാന്‍ ഇനിമുതല്‍ 199 രൂപക്ക് ലഭ്യമാകും. മൊബൈല്‍ ഒണ്‍ലി സര്‍വീസ് നിരക്ക് 149 രൂപയായി. നേരത്തെ ഇത് 199 രൂപയായിരുന്നു. 649 രൂപയായിരുന്ന സ്റ്റാന്‍ഡേര്‍ഡ് നെറ്റ്ഫ്‌ളിക്‌സ് സേവനം ഇനിമുതല്‍ 499 രൂപ പ്രതിമാസ നിരക്കില്‍ ലഭ്യമാക്കും.ഏറ്റവും ഉയര്‍ന്ന പ്ലാനായ പ്രീമിയം സര്‍വീസും 799 രൂപയില്‍ നിന്നും 649 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്.

 

അതേസമയം ബേസിക് പ്ലാനില്‍ മൊബൈലിന് പുറമെ കംപ്യൂട്ടറിലും ടെലിവിഷനിലും സിനിമകള്‍ കാണാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ പ്രകാരം ഒരേ സമയം രണ്ട് ഡിവൈസുകളില്‍ 1080p ക്ലാരിറ്റിയിലാണ് വിഡിയോകള്‍ ലഭിക്കുക. ഏറ്റവും ഉയര്‍ന്ന താരിഫുള്ള പ്രീമിയം പാക്കേജില്‍ 4K റെസൊല്യൂഷനില്‍ നാല് ഡിവൈസുകളില്‍ വരെ സേവനം ലഭ്യമാണ്. നിലവിലെ യൂസര്‍മാര്‍ക്ക് ഇഷ്ടാനുസരണം പുതിയ നിരക്കുകളിലേക്ക് മാറാനും സൗകര്യമുണ്ടാകുമെന്ന് കമ്പനി വക്താക്കള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.നിരക്കുകള്‍ കുറക്കുന്നതിന് പുറമെ മികച്ച സിനിമകളും, സീരീസുകളും ടിവി ഷോകളും വരുംദിവസങ്ങളില്‍ ലഭ്യമാക്കുമെന്ന് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ വൈസ് പ്രസിഡണ്ട് മോണിക്ക ഷെര്‍ജില്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.