India
image_print

കമ്പനികൾ വില ഉയർത്തുന്നു; വിലകുറഞ്ഞ സിമന്റ് പുറത്തിറക്കി സ്റ്റാലിൻ

Written by

archanaa chuqwe

കുറഞ്ഞ വിലയിൽ സിമന്റ് പുറത്തിറക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. സാധാരണക്കാരായ ജനങ്ങൾ കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലയുമ്പോൾ ആശ്വാസവുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് സിമന്റ്‌സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുറത്തിറക്കിയിരിക്കുന്നത്. മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിലാണ് ‘വലിമൈ’ ജനങ്ങളിലേക്കെത്തുക.നിലവിൽ വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയർ ചാക്കിന് 365 രൂപയുമാണ് നിരക്ക്.

 

അതേസമയം നിലവിൽ വിപണിയിൽ സ്വകാര്യ കമ്പനികളുടെ സിമന്റിന് 500 രൂപയ്ക്ക് അടുത്ത് വില ഉയർന്നിരുന്നു. ഈ അവസ്ഥയിൽ സാധാരണകാരൻ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് ‘വലിമൈ’ കരുത്താകുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ‘അരസു’ സിമന്റ് നിലവിൽ മാസം തോറും 30,000 ടൺ നിർമിച്ച് വിറ്റഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് സർക്കാർ പുറത്തിറക്കുന്ന രണ്ടാമത്തെ സിമന്റ് ബ്രാൻഡാണ് ‘വലിമൈ’. തമിഴ്‌നാട് സിമന്റ്‌സ് കോർപ്പറേഷന് തെങ്കാശി ജില്ലയിലെ അരിയല്ലൂരിലും ആലങ്ങുളത്തും 17 ലക്ഷം മെട്രിക് ടൺ സിമന്റ് ഉൽപാദിപ്പിക്കാൻ ശേഷയുള്ള മൂന്ന് പ്ലാന്റുകളാണ് ഉള്ളത്.എന്തായാലും തമിഴ്നാട് സർക്കാറിന്റെ നടപടി ആശ്വാസതോടെയാണ്‌ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.