India
image_print

ഫേസ്​ബുക്കിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരൻ​

Written by

archanaa chuqwe

ഫേസ്​ബുക്കിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരൻ​ രംഗത്ത്. ഫേസ്​ബുക്ക്​​ വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത്​ കമ്പനിയുടെ അറിവോടെയാണെന്നാണ് വെളിപ്പെടുത്തൽ. പേരു വെളിപ്പെടുത്താത്ത മുൻ ജീവനക്കാരനാണ് പരാതിയുമായി എത്തിയത്. ഇതോടെ ഫേസ്​ബുക്കിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും യു.എസിൽ ശക്തമായിട്ടുണ്ട്.

 

അതേസമയം തെരഞ്ഞെടുപ്പ്​ കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്​ തടയുന്നതിൽ ഫേസ്​ബുക്ക്​ പൂർണമായും പരാജയപ്പെട്ടുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച്​ യു.എസ്​ ഏജൻസിയായ സെക്യൂരിറ്റി ആൻഡ്​ എക്​സ്​ചേഞ്ച്​ കമീഷനും ഇദ്ദേഹം പരാതി നൽകിയതായും റിപ്പോർട്ട്​ ഉണ്ട്. ഡോണൾഡ്​ ട്രംപ്​ യു.എസ്​ പ്രസിഡൻറായിരുന്നപ്പോൾ ഫേസ്​ബുക്ക്​​ സുരക്ഷ നയങ്ങളിൽ വീഴ്​ച വരുത്തിയിരുന്നു. സാമ്പത്തിക വളർച്ച മാത്രമാണ്​ കമ്പനിയുടെ ലക്ഷ്യം. നേരത്തേ മുൻ ജീവനക്കാരിയായ ഫ്രാൻസസ്​ ഹോഗനും ഫേസ്​ബുക്കിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. സുരക്ഷയേക്കാൾ ഫേസ്​ബുക്കിന്​ പ്രധാനം സാമ്പത്തിക ലാഭമാണെന്നുമായിരുന്നു അവർ ആരോപിച്ചത്. പിന്നാലെയാണ്‌ മുൻ ജീവനകാരന്റെ ആരോപണം.

Leave a Reply

Your email address will not be published.