India
image_print

സ്വവര്‍ഗ്ഗ അനുരാഗിയായി പുതിയ സൂപ്പര്‍മാന്‍

Written by

archanaa chuqwe

നിരവധി ആരാധകരുള്ള കോമിക് സൂപ്പര്‍ ഹീറോയാണ് സൂപ്പര്‍മാന്‍. എന്നാലിപ്പോഴിതാ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്‌സ് .ഡിസി കോമിക് സീരിസായ ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍’ അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുന്നത്.ക്ലാര്‍ക്ക് കെന്റിന്റെയും ലോയിസ് ലെയ്‌നിന്റെയും മകനായ പുതിയ സൂപ്പര്‍മാന്‍ ഒരു പുരുഷസുഹൃത്തുമായി പ്രണയബന്ധം പുലര്‍ത്തുമെന്ന് ഡിസി കോമിക്‌സ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്.

പുതിയ സൂപ്പര്‍മാനും തന്റെ ആണ്‍ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്റെയും,ചുംബിക്കുന്നതിന്റെയും ചിത്രം ഡിസി പുറത്തുവിട്ടിട്ടുണ്ട്. യുഎസില്‍ ആരംഭിച്ച വാര്‍ഷിക എല്‍ജിബിടി ബോധവല്‍ക്കരണ ദിനമായ നാഷണല്‍ കമിംഗ് ഔട്ട് ദിനത്തിലാണ് ഡിസി കോമിക്‌സ് പ്രഖ്യാപനം നടത്തിയത്.ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്, എല്ലാവര്‍ക്കും ഹീറോകള്‍ ആവശ്യമാണെന്നും ഓരോരുത്തരും അവരവരുടെ നായകന്മാരായി കാണാന്‍ അര്‍ഹരാണെന്നും.സൂപ്പര്‍മാന്റെ ചിഹ്നം എല്ലായ്‌പ്പോഴും പ്രതീക്ഷയ്ക്കും സത്യത്തിനും നീതിക്കും വേണ്ടിയാണ്. ഇന്ന്, ആ ചിഹ്നം കൂടുതല്‍ എന്തെങ്കിലും പ്രതിനിധീകരിക്കുന്നു. ഇന്ന് കോമിക്‌സിലെ ഏറ്റവും ശക്തമായ സൂപ്പര്‍ഹീറോയില്‍ കൂടുതല്‍ ആളുകള്‍ക്ക് സ്വയം കാണാന്‍ കഴിയുമെന്ന് പരമ്പര എഴുതുന്ന ടോം ടെയ്ലര്‍  പ്രകാശനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.