India
image_print

ആറ് മാസത്തിനു ശേഷം ന്യൂസീലന്‍ഡില്‍ ആദ്യ കൊവിഡ് മരണം

Written by

askshiyas

ആറ് മാസത്തിനു ശേഷം ന്യൂസീലന്‍ഡില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന വയോധികയാണ് മരണപ്പെട്ടത്.വെള്ളിയാഴ്ച രാത്രി ഓക്ലാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഫെബ്രുവരി 16-ന് ശേഷം ആദ്യമായാണ ഇവിടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂസീലന്‍ഡില്‍ ഒരു കൊവിഡ് കേസ് പോലും ഇല്ലായിരുന്നു. എന്നാല്‍ അടുത്തിടെയാണ് ഇവിടെ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചത്. കൊവിഡ് ബാധിച്ച് ന്യൂസീലന്‍ഡില്‍ ഇതുവരെ ആകെ 27 പേരാണ് മരണപ്പെട്ടത്. ഓഗസ്റ്റ് പകുതിയോടെയാണ് ന്യൂസീലന്‍ഡില്‍ കൊവിഡ് ഡെല്‍റ്റ വകഭേധം വ്യാപിച്ചത്.രാജ്യത്ത് ഒരാള്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ ലോക്ക്ഡൗണും പ്രഖ്യാപിച്ചിരുന്നു.ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലാന്‍ഡിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നിലവില്‍ 782 കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.വൈറസ് ബാധയുടെ വേഗവും തീവ്രതയും വളരെ അധികമാണ്. മുന്‍പ് കൊവിഡിനെ നിയന്ത്രിച്ചതുപോലെ ഇപ്പോള്‍ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. കൊവിഡ് തടയാന്‍ ലോക്ക്ഡൗണ്‍ പ്രധാന മാര്‍ഗമെന്ന് പ്രധാനമന്ത്രി പറയുന്നു.

Leave a Reply

Your email address will not be published.