India
നാണമില്ലേ കളി നിര്‍ത്താന്‍:കളിക്കളത്തില്‍ പന്തുമായി കയര്‍ത്ത് റൂട്ട്
Last updated on Aug 16, 2021, 1:46 pm


ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കളിക്കളത്തില്‍ റിഷാഭ് പന്തുമായി കയര്‍ത്ത് ജോ റൂട്ട്.വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് ജോ റൂട്ടിനെ പ്രകോപിപ്പിച്ചത്. കാരണം വെളിച്ചം മങ്ങി, ബാറ്റ്സ്മാന്മാര്ക്ക് സ്കോര്‍ ചെയ്യുന്നത് ബുദ്ധിമുട്ടായി.ഇതേ തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് കോഹ്ലി കളി നിര്‍ത്താന്‍ ആംഗ്യം കാണിച്ചിരുന്നു.തുടര്‍ന്ന് പന്തും ഇഷാന്തും അമ്പയര്‍മാരെ സമീപിക്കുകയും കളി നിര്‍ത്തുകയുമായിരുന്നു.
ഇതേതുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന പന്തുമായി ജോ റൂട്ട് കയര്‍ക്കുകയായിരുന്നു.മുടന്തന്‍ന്യായങ്ങള്‍ നിരത്തി കളി നിര്‍ത്താന്‍ നാണമില്ലേ എന്ന തരത്തിലായിരുന്നു പന്തിനോടുള്ള റൂട്ടിന്റെ വാക്കുകള്‍. പന്ത് എന്തോ മറുപടി പറയുന്നതും കാണാനായി. അവസാന സെഷനില്‍ ന്യൂ ബോള്‍ എടുക്കാന്‍ ഒരുങ്ങിയിരുന്ന ഇംഗ്ലണ്ടിന് അവസരം നല്‍കാതിരിക്കാനായിരുന്നു ബാല്‍ക്കണിയില്‍ നിന്നുള്ള കോഹ്ലിയുടെ ഇടപെടല്‍.കൂടാതെ കളി നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 82 ഓവര്‍ എറിഞ്ഞിരുന്നു. ദിവസം 90 ഓവറിന്റെ മുഴുവന്‍ ക്വാട്ടയും പൂര്‍ത്തിയായില്ല. മാത്രമല്ല, പുതിയ പന്തും ലഭ്യമായിരുന്നു, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന് കുറച്ച് വിക്കറ്റുകള്‍ കൂടി നേടാമായിരുന്നു.ഇതാണ് റൂട്ട് കയര്‍ക്കാന്‍ കാരണം.ഐസിസി നിയമങ്ങള്‍ പറയുന്നത് ഒരു കളിക്കാരന് മോശം വെളിച്ചം ചോദ്യം ചെയ്യാന്‍ കഴിയില്ല എന്നാണ്. ഇത് അമ്പയര്‍മാരുടെ വിവേചനാധികാരത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.
"I'll see you tomorrow, Rooty". pic.twitter.com/p2qjd555Ue
— Mufaddal Vohra (@mufaddal_vohra) August 15, 2021


