India
മാംഗലൂരുവില്‍ ചികിത്സയിലുള്ള കര്‍ണാടക സ്വദേശിയുടെ നിപ ഫലം നെഗറ്റീവ്
Last updated on Sep 15, 2021, 10:22 am


മാംഗലൂരുവില്‍ ചികിത്സയിലുള്ള കര്‍ണാടക സ്വദേശിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്. പൂനെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്. കാര്‍വാഡ് സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ലാബ് ടെക്നീഷ്യനായ ഇയാള്‍ സമ്ബര്‍ക്കം പുലർത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. അതേസമയം കേരളത്തിൽ വീണ്ടുംനിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകിയിട്ടുണ്ട്.


