India
നിപ ഭീതി ഒഴിഞ്ഞു: നിയന്ത്രണങ്ങള്‍ തുടരും
Last updated on Sep 17, 2021, 11:47 am


നിപ വൈറസ് ഭീതി ഒഴിഞ്ഞ് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത്. നിലവില്‍ ചാത്തമംഗലം പഞ്ചായത്തിലെ 9ാം വാര്‍ഡ് മാത്രമാണ് കണ്ടെയ്ന്മെന്റ് സോണായി തുടരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെങ്കില്‍ 42 ദിവസം കഴിയണം.
ഈ മാസം അഞ്ചാം തിയതിയാണ് പന്ത്രണ്ടുവയസ്സുകാരന് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസ്സുകാരന് എങ്ങനെ രോഗം പിടിപെട്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരടക്കം 274 ആളുകളാണ് കുട്ടിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടായിരുന്നത്. എന്നാല്‍ നിപ വൈറസ് സ്ഥിരീകരിച്ച് 14 ദിവസം കഴിഞ്ഞിട്ടും ഇവരിലാര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. ഇതോടെയാണ് ചാത്തമംഗലത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയത്.


