India
image_print

നിപ; 15 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

Written by

askshiyas

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് ഇത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്.നെഗറ്റീവ് ആയവര്‍ മൂന്ന് ദിവസം കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയണം. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. അതേസമയം മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. റൂട്ടുമാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

 

Leave a Reply

Your email address will not be published.